ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം ഒക്ടോബറില്‍ റോമില്‍;ഒപ്പം പാപ്പയുമായുള്ള കൂടിക്കാഴ്ചയും

Jesus Youth international conference Rome October Pope meeting

വത്തിക്കാന്‍: ആഗോള കത്തോലിക്കാ അല്മായ പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സമ്മേളനം ഒക്ടോബറില്‍ റോമില്‍ നടക്കും. 20 മുതല്‍ 25 വരെ നടക്കുന്ന ഈ സമ്മേളനം ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുവജനങ്ങള്‍, കുടുംബങ്ങള്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ ഒന്നിച്ചു ചേരുന്ന ഈ സംഗമം സഭയിലെ ഐക്യത്തിന്റെയും മിഷനറി നവീകരണത്തിന്റെയും സുപ്രധാന നാഴികക്കല്ലായിത്തീരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.  ലിയോ 14-ാമന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയാണ് സമ്മേളനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രധാന സമ്മേളനത്തിന് മുന്നോടിയായി യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 12 മുതല്‍ 20 വരെയും, ഒക്ടോബര്‍ 15 മുതല്‍ 20 വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായാണ് തീര്‍ത്ഥാടന യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. അസീസി, പാദുവ, വെനീസ്, വിശുദ്ധ പാദ്രെ പിയോയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.

ആത്മീയ വളര്‍ച്ച, കമ്മ്യൂണിറ്റി ബന്ധങ്ങള്‍ ശക്തമാക്കല്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തീവ്രമായ ആഗ്രഹം എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ തമ്മിലുള്ള സൗഹൃദ വിനിമയങ്ങളും പ്രമുഖര്‍ നയിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും സമ്മേളനത്തിന് മിഴിവേകും.ഇന്ത്യയില്‍ നിന്ന് മാത്രം നൂറിലധികം പ്രതിനിധികള്‍ ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles
Leo in Rome documentary

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ റോമിലെ ജീവിതംഡോക്യുമെന്ററിയാക്കുന്നു; ‘ലിയോ ഇന്‍ റോം’ ജൂലൈ ഒന്നിന് റിലീസ് ചെയ്യും

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ്, റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് റോം നഗരത്തില്‍ ചെലവഴിച്ച നിര്‍ണായക വര്‍ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ പുതിയ ഡോക്യുമെന്ററി ഒരുക്കുന്നു. ‘ലിയോ ഇന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.