‘പാഷന്‍ ഓഫ് മേരി’ ലൈറ്റ് ആന്റ് സൗണ്ട് ഷോ 29ന്; എട്ടു സ്റ്റേജുകളില്‍: നൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കും

Passion of Mary light and sound show 29 artists stages

ചങ്ങനാശേരി: നൂറ്റമ്പതോളം കലാകാരന്മാര്‍ പ്രാര്‍ത്ഥിച്ചും നോമ്പ് നോറ്റും അഭിനയിക്കുന്ന ദൃശ്യകലാരൂപം പാഷന്‍ ഓഫ് മേരി മാര്‍ച്ച് 29 ഓശാന ഞായറാഴ്ച രാത്രി ഏഴിന് ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപോളിറ്റന്‍ പള്ളിയങ്കണത്തില്‍ എട്ടുസ്റ്റേജുകളിലായി നടക്കും.

‘കച്ചിയില്‍നിന്നും കച്ചയിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നയിക്കുന്നത് ഫാ. ഷാജി തുമ്പച്ചിറയുടെ നേതൃത്വത്തിലുള്ള സെലിബ്രന്റ്സ് ഇന്ത്യയാണ്. സിനിമാ നാടക രംഗത്തെ അഭിനേതാക്കളും ടെക്നീഷ്യന്‍സും ഈ സ്റ്റേജ് ഷോയ്ക്കായി മാസങ്ങളായി പ്രാര്‍ത്ഥനയിലാണ്.  

ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് മൂവായിരത്തോളം ഗാനങ്ങള്‍ സഭയ്ക്ക് നല്‍കിയ ഫാ. ഷാജി തുമ്പച്ചിറ കേരളത്തിനകത്തും ഇന്ത്യയ്ക്ക് പുറത്തുമായി ചെറുതും വലുതുമായി അനേകം ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ് ഷോകള്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി. ‘മീഡിയ ഇവാഞ്ച ലൈസേഷന്‍’ എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുകയാണ് ഷാജിയച്ചനും ടീമും.

തിരുവചന വിസ്മയങ്ങള്‍ സാമൂഹ്യ പശ്ചാത്തലവുമായി കോര്‍ത്തിണക്കിയും  ചരിത്ര സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഈ കലാവിഷ്‌കാരം മുന്നോട്ടുപോകുന്നത്. പ്രോഗ്രാം നടക്കുന്ന സ്ഥലത്തെ ആളുകളെയും കലാവിരുന്നില്‍ ഉള്‍പ്പെടുത്താറുണ്ട്.

മാതാവിന്റെ മിഴികളിലൂടെയും ഹൃദയനൊമ്പരങ്ങളിലൂടെയും മിശിഹായുടെ പീഡാനുഭവരംഗങ്ങള്‍ ദൃശ്യവത്ക്കരിക്കുകയാണ് ഈ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ. പെസഹാദിനം പരിശുദ്ധ അമ്മ അനുഭവിക്കുന്ന മനോവേദനയും തുടര്‍ന്നു ണ്ടാകുന്ന ആത്മീയ ഉള്‍വെളിച്ചങ്ങളും പ്രേക്ഷകരുടെ ഹൃദയ ത്തെ ആഴത്തില്‍ സ്പര്‍ശിക്കും.

ഫാ. ഷാജി തുമ്പച്ചിറയ്ക്കൊപ്പം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, കൈക്കാരന്‍ ചാള്‍സ് പാലാത്ര, സുനില്‍ വി. ജോയ്, സന്തോഷ് കെ. മാത്യു, റോഹന്‍ തോമസ്, ഷിബിന്‍ ആന്റണി, പി.സി സതീഷ് എന്നിവര്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടിക്ക് നേതൃത്വം നല്‍കും.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.