ആനന്ദകരമായ ഗര്‍ഭകാലം ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തും: മാര്‍ തോമസ് തറയില്‍

happy pregnancy healthy generation Mar Thomas Tharayil

ചങ്ങനാശേരി: ആനന്ദകരമായ ഗര്‍ഭകാലം ആരോഗ്യമുള്ള  തലമുറയെ രൂപപ്പെടുത്തുമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. മംഗളവാര്‍ത്ത തിരുനാളിനോടും, പ്രോ-ലൈഫ് ദിനത്തോടുമനുബന്ധിച്ച് ചങ്ങനാശേരി ഫാമിലി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസ്  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉദരത്തിലുള്ള കുഞ്ഞിന് നെഗറ്റീവ് ചിന്തകളും അനുഭവങ്ങളും കൊടുക്കാതെ അവരെ ദൈവഹിതത്തിനു ചേര്‍ന്നവരായി രൂപപ്പെടുത്താന്‍ ഗര്‍ഭാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് സാധിക്കും. കുടുംബത്തില്‍ സന്തോഷവും ആനന്ദവും പ്രാര്‍ത്ഥനയും നിറയുമ്പോള്‍ ഉദരാവസ്ഥയിലുളള കുഞ്ഞിനും ആ നൈര്‍മ്മല്യം അനുഭവിക്കാന്‍ കഴിയുമെന്നും മാര്‍ തറയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സമ്മേളനത്തില്‍  ഫാ. ജോസഫ് പാറയ്ക്കല്‍,  ഡോ. മാമ്മന്‍, ഡോ. സലോമി, ഡോ. ദിവ്യ, ഡോ. റോസമ്മ സോണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles
Mar Thomas Tharayil youth migration message

“കുട്ടികൾ മടങ്ങി വരുന്നില്ല, വിദേശത്തെ സുരക്ഷിതത്വം ഇവിടെ ലഭിക്കണം” തുറന്നുപറഞ്ഞ് മാർ തോമസ് തറയിൽ

തിരുവനന്തപുരം: പഠനത്തിനും മറ്റുമായി വിദേശത്തേക്കു പോകുന്ന കുട്ടികള്‍ കേരളത്തിലേക്ക് തിരികെ വരുന്നതിന് ആഗ്രഹിക്കുന്നില്ലെന്നും  വിദേശ രാജ്യങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വബോധം ഇവിടെ ലഭിക്കാത്തതാണ് അതിന്‍റെ കാരണമെന്നും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.  ലൂര്‍ദ് സൗഹൃദവേദി

Read More »
Kudamaloor church Holy Week celebrations Mar Raphael Thattil Mar Thomas Tharayil

കുടമാളൂര്‍ പളളിയിലെ വിശുദ്ധവാരച്ചടങ്ങുകള്‍ക്ക് മാര്‍ റാഫേല്‍ തട്ടിലും മാര്‍ തോമസ് തറയിലും

കോട്ടയം: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തിലെ പീഡാനുഭവ വാരാചരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.