വിശുദ്ധ യൗസേപ്പ് മാതൃകാ ഭര്‍ത്താവും പിതാവും; തിരുനാള്‍ദിനത്തില്‍ വിശുദ്ധനെ ആദരിച്ച് പ്രസിഡന്റ് ട്രംപ്

Trump honouring saint Joseph

വാഷിംഗ്ടണ്‍ ഡിസി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധനെ ആദരിച്ചുകൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ സന്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിശുദ്ധ യൗസേപ്പിതാവ് മാതൃകാ ഭര്‍ത്താവും പിതാവും തൊഴിലാളിയുമാണെന്നും ക്രിസ്തീയ മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതിരൂപമാണെന്നും വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസിഡന്‍ഷ്യല്‍ സന്ദേശത്തില്‍ പറയുന്നു.

പ്രശസ്തിയോ അംഗീകാരങ്ങളോ ആഗ്രഹിക്കാതെ, തന്റെ കുടുംബത്തെ സംരക്ഷിക്കാനും ദൈവപുത്രനെ വളര്‍ത്തുന്നതിനുമായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ധീരതയോടെയും ധാര്‍മിക കരുത്തോടെയും എല്ലാ പ്രതിസന്ധികളുടെ മധ്യത്തിലും അദ്ദേഹം കുടുംബത്തെ നയിച്ചു. അനിശ്ചിതത്വത്തിന്റെയും അപകടങ്ങളുടെയും നടുവില്‍ ധീരതയോടെ ദൈവഹിതത്തിന് കീഴ്‌വഴങ്ങിക്കൊണ്ട് യേശുക്രിസ്തുവിന്റെ ജീവിതത്തിലും രക്ഷാകരചരിത്രത്തിലും നിര്‍ണായക പങ്ക് വഹിക്കാന്‍ യൗസേപ്പിതാവിന് സാധിച്ചതായി പ്രസിഡന്റിന്റെ സന്ദേശത്തില്‍ പറയുന്നു.

വിശുദ്ധ യൗസേപ്പിതാവ് ഉര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദ സാംസ്‌കാരിക മുന്നേറ്റം സമീപകാലത്ത് യുഎസില്‍ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. തീവ്രവാദവും വിദ്വേഷവും കുത്തി നിറയ്ക്കുന്നതിന് പകരം യുവജനങ്ങള്‍ വിശ്വാസത്തെ ആശ്ലേഷിക്കുകയും വിവാഹം കഴിച്ച് കുടുംബജീവിതം നയിച്ചുകൊണ്ട് ആത്മവിശ്വാസമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കണമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.