ദൈവം നല്ലവനാണ്; ഓസ്‌കാര്‍വേദിയില്‍ വിശ്വാസം പ്രഘോഷിച്ച് മികച്ച നടന്‍

Michael B Jordan God is good Oscars speech

ലോസ് ആഞ്ചലസ്: ദൈവത്തിന് മഹത്വം നല്‍കിയും കുടുംബമൂല്യങ്ങള്‍ ഉയിര്‍ത്തിപ്പിടച്ചും ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ വിജയികളായ താരങ്ങള്‍.’സിന്നേഴ്‌സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മൈക്കല്‍ ബി. ജോര്‍ദാന്‍ (Michael B. Jordan ) തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ ‘ദൈവം നല്ലവനാണ്’ എന്ന് ആവര്‍ത്തിച്ചുകൊണ്ടാണ്. തുടര്‍ന്ന് ഘാനയില്‍ നിന്ന് തന്നെ കാണാനെത്തിയ പ്രിയപ്പെട്ട മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള സ്നേഹം പ്രകടിപ്പിച്ച ജോര്‍ദാന്‍ മുമ്പ് ഓസ്‌കാര്‍ നേടിയ സിഡ്‌നി പോയിറ്റിയര്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ക്ക്  ആദരമര്‍പ്പിച്ചു. ‘നമ്മേക്കാള്‍ വലിയൊരു ശക്തിയില്‍ വിശ്വസിക്കാതിരിക്കുന്നത് മൗഢ്യമാണ്’ എന്ന ജോര്‍ദാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

ഓസ്‌കാര്‍ പോലുള്ള പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് മുമ്പായി ദൈവാലയത്തില്‍ പോകാറുണ്ടെന്ന,  പ്രശസ്ത നടി നിക്കോള്‍ കിഡ്മാന്റെ സാക്ഷ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് ഇത്തവണ നിക്കോള്‍ കിഡ്മാന്‍ വേദിയിലെത്തിയത്.

Related Articles
Jessie Buckley Oscars speech mothers

ജീവന്റെ ആഘോഷമായി ഓസ്‌കാര്‍ വേദി; അമ്മമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ച് മികച്ച നടി

ലോസ് ആഞ്ചലസ്: ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ജെസി ബക്ലി(Jessie Buckley) മാതൃത്വത്തിന്റെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്കായാണ് തന്റെ പുരസ്‌കാരം സമര്‍പ്പിച്ചത്. യുകെയില്‍  മാതൃദിനം ആഘോഷിക്കുന്ന ദിനം തന്നെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.