സഭ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമെന്ത്? നാഗ്പൂരിൽ ദേശീയ കൗൺസിൽ

BEC National Council in Nagpur
BEC National Council in Nagpur

നാഗ്പൂര്‍: ഭാരതത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള അടിസ്ഥാന സഭാ സമൂഹങ്ങളുടെ (ബിഇസി) ദേശീയ കൗണ്‍സില്‍ നാഗ്പൂരിലെ പള്ളോട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ നടന്നു. സഭ നേരിടുന്ന വെല്ലുവിളികളും ഭാവിപ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ചചെയ്തു.

പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഡോ. ഏലിയാസ് ഗൊണ്‍സാല്‍വസ് വിശുദ്ധ ബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗുവാഹത്തി മുന്‍ ബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍ ക്ലാസുകള്‍ നയിച്ചു.

സിക്കിമില്‍ സഭാസമൂഹം നേരിട്ട വെല്ലുവിളിക ളെക്കുറിച്ചും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സിക്കിം കോ-ഓര്‍ഡിനേറ്റര്‍ മഹേന്ദ്ര ഗുരുങ് പ്രഭാഷണം നടത്തി. ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാ ണ്ടായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ക്രിസ്റ്റിന്‍ ജോസഫ് അനുഭവങ്ങള്‍ പങ്കുവെച്ചു.

സിസിബിഐ വിഭാവനം ചെയ്യുന്ന പാസ്റ്ററല്‍ പ്ലാനും, ഭാരതത്തിലെ 14 റീജിയണുകളില്‍ നിന്നുള്ള സെക്രട്ടറിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സമ്മേളന ത്തില്‍ അവതരിപ്പിച്ചു.

ബിഷപ് ഡോ. ഇഗ്നേഷ്യസ് ഗ്രാനസ് സമാപന സന്ദേശം നല്‍കി. കമ്മീഷന്‍ അംഗങ്ങളായ ബിഷപ് ഡോ. ജെറാള്‍ഡ് ജോണ്‍ മത്തിയാസ്, ബിഷപ് ഡോ.ഇഗ്നേഷ്യസ് മസ്‌ക്രനസ്, ബിഷപ് ഡോ. നിരഞ്ജന്‍ സുല്‍സിഗ്, ദേശീയ ബിഇസി കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോര്‍ജ് ജേക്കബ് പാലക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.