അമല മെഡിക്കല്‍ കോളജില്‍ 158 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

Free wigs to cancer patients

തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 158 പേര്‍ക്ക് വിഗുകളും സ്തനാര്‍ബുദം ബാധിച്ച രോഗികള്‍ക്ക് 52 കൃത്രിമ സ്തനങ്ങളും അമല മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മീറ്റിങ്ങില്‍ സൗജന്യമായി വിതരണം ചെയ്തു.

അമല ഓഡിറ്റോറിയത്തില്‍ നടന്ന 40-ാമത് വിഗ് വിതരണ സമ്മേളനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. സിസ്റ്റര്‍ നാന്‍സി എസ്.എച്ച്, ഡോ. അനില്‍ ജോസ് താഴത്ത്, പി.കെ സെബാസ്റ്റ്യന്‍, സീന അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതിനോടകം 2723 കാന്‍സര്‍ രോഗികള്‍ക്ക് വിഗുകളും, സ്തനാര്‍ബുദ രോഗികള്‍ക്ക് 1264 കൃത്രിമ സ്തനങ്ങളും സൗജന്യമായി നല്‍കിയെന്ന് ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി പറഞ്ഞു.

3 വയസു മുതല്‍ 70 വയസുവരെയുള്ള 525 പുരുഷന്മാര്‍ ഉള്‍പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിമൂവായിരം പേര്‍ ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് 30 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗുകള്‍ നല്‍കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തില്‍ നിന്നും വിഗുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.