മാതാവിന്റെ രൂപം തകര്‍ത്തു; പ്രതിഷേധവുമായി വിശ്വാസികള്‍

Mother Mary statue vandalized

സെക്കന്ദരാബാദ് (തെലങ്കാന): സെക്കന്ദരാബാദില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകര്‍ത്തു. ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഫാര്‍മസി കോളേജിന്റെ കവാടത്തോടു ചേര്‍ന്നുണ്ടായിരുന്ന മാതാവിന്റെ രൂപമാണ് തല്ലിപ്പൊട്ടിച്ചത്. മുഖംമൂടി ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ രൂപം നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചെറിയ കല്ലുപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാനാണ് പ്രതികള്‍ ആദ്യം ശ്രമിച്ചത്. അതു പരാജയപ്പെട്ടപ്പോള്‍ വലിയ കല്ലുമായി തിരിച്ചെത്തി ഗ്ലാസ് തകര്‍ത്ത് ഉള്ളില്‍ ഉണ്ടായിരുന്നു മാതാവിന്റെ രൂപം പുറത്തെടുത്ത് തറയിലിട്ട് തകര്‍ക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചാണ് പ്രതികള്‍ എത്തിയത്. ഇത് സംഭവം ആസൂത്രിതമാണെന്ന തിന്റെ സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

മാതാവിന്റെ രൂപം തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സഭാനേതാക്കളും വിവിധ സംഘടനകളും അപലപിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.