കനകമല തീര്‍ത്ഥാടനത്തിന് ജനപ്രവാഹം

Kanakamala pilgrimage

കനകമല: കനകമല മാര്‍ തോമ  കുരിശുമുടി നോമ്പുകാല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയിലെ വേലൂപ്പാടം സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തില്‍  നിന്നും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ കൊളുത്തിയ ദീപം കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍  എത്തി. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം ഏറ്റുവാങ്ങി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു.

ദീപം കുരിശുമുടിയില്‍ സ്ഥാപിച്ച് ദിവ്യബലി അര്‍പ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ തീര്‍ത്ഥാടനം കേന്ദ്രം  റെക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, സഹവികാരി ഫാ. ടോം പുള്ളോലില്‍, ഫാ. ജോഷി കോമ്പാറക്കാരന്‍, ഫാ. എഡ്വിന്‍ ഐനിക്കല്‍, ഫാ ജോര്‍ജി തേലപ്പിള്ളി ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്ത് പറമ്പില്‍, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, പൗലോസ് ഗോപുരം, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, പി ആര്‍ ഒ ഷോജന്‍ ഡി വിതയത്തില്‍, കേന്ദ്ര സമിതി പ്രസിഡന്റ് ബിജു കുയിലാന്‍, ഫുഡ് കണ്‍വീനര്‍ സൈമണ്‍ കറുകുറ്റിക്കാരന്‍, കുടുംബ യൂണിറ്റ് പ്രസിഡന്റ്മാര്‍, സംഘടന ഭരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതുഞായറാഴ്ചയാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.