ഹോമിയോപ്പതി പിജിയിൽ ഒന്നാം റാങ്ക് തിളക്കത്തിൽ ഡോ. മെർലിൻ; സ്വർണ്ണമെഡൽ രാഷ്ട്രപതി സമ്മാനിക്കും

Dr Merlin Homeopathy PG first rank

പരിയാപുരം: കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ഹോമിയോപ്പതിക് പിജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പരിയാപുരം സ്വദേശിനി ഡോ. മെർലിൻ ലിസ ജെയിംസ് നാടിന് അഭിമാനമായി. അടുത്ത മാസം ബംഗളൂരുവിലെ സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മെർലിന് ഗോൾഡ് മെഡൽ സമ്മാനിക്കും.

മംഗളൂരു ഫാദർ മുള്ളർ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ എംഡി വിദ്യാർത്ഥിനിയായിരുന്ന മെർലിൻ, നിലവിൽ ഇതേ കോളജിൽ തന്നെ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്. തന്റെ കഠിനാധ്വാനത്തിന് ദൈവം നൽകിയ പ്രതിഫലമാണ് ഈ വിജയമെന്ന് മെർലിൻ പ്രതികരിച്ചു.

“പഠനകാലം മുതൽ എല്ലാ പ്രഭാതത്തിലും 91-ാം സങ്കീർത്തനം ചൊല്ലുന്ന പതിവുണ്ടായിരുന്നു. ‘ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ബൈബിൾ വചനങ്ങൾ പഠനമുറിയിൽ എഴുതിവെച്ചിരുന്നു. പ്രതിസന്ധികളിൽ ആ വചനങ്ങൾ നൽകിയ ആത്മവിശ്വാസമാണ് ഈ ഉന്നത വിജയത്തിലേക്ക് എന്നെ നയിച്ചത്,” ഡോ. മെർലിൻ പറയുന്നു. പിഎച്ച്ഡി നേടുക എന്നതാണ് മെർലിന്റെ അടുത്ത ലക്ഷ്യം.

പരിയാപുരം കൂത്രപ്പള്ളി ജെയിംസിന്റെയും (നഴ്‌സിങ് സൂപ്പർവൈസർ, മൗലാന ആശുപത്രി, പെരിന്തൽമണ്ണ), പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപിക എം.ടി. ലൈസമ്മയുടെയും മകളാണ് മെർലിൻ. മനീഷ ജെയിംസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മലപ്പുറം), മെൽവിൻ ജെയിംസ് (ലീഡ് ഒപ്റ്റിക്കൽ എൻജിനീയർ, പൂനെ) എന്നിവർ സഹോദരങ്ങളാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.