അഗസ്റ്റീനിയന്‍ സന്യാസിക്ക് വത്തിക്കാന്റെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ ചുമതല

Spanish Augustinian papal almoner

വത്തിക്കാന്‍ സിറ്റി: സ്പാനിഷ് അഗസ്റ്റീനിയന്‍ സന്യാസ സഭാംഗമായ ആര്‍ച്ചുബിഷപ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിനെ പേപ്പല്‍ അല്‍മണറായും ഡിക്കാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയുടെ പ്രീഫെക്റ്റായും ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ഈ പദവി വഹിച്ചിരുന്ന കര്‍ദിനാള്‍ കൊണ്‍റാഡ് ക്രജെവ്‌സ്‌കിയെ അദ്ദേഹത്തിന്റെ സ്വദേശമായ പോളണ്ടിലെ ലോഡ്‌സ് അതിരൂപതയുടെ മെട്രോപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ്പായും പാപ്പ നിയമിച്ചു. പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും മാര്‍പാപ്പയുടെ സഹായമെത്തിക്കുന്ന ചുമതലയാണ് പേപ്പല്‍ അല്‍മണറിനുള്ളത്. 2022-ല്‍ ഈ ഡിപ്പാര്‍ട്ട്‌മെന്റിനെ ‘ഡിക്കാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റി’ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

1961-ല്‍ മാഡ്രിഡില്‍ ജനിച്ച ആര്‍ച്ചുബിഷപ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ 2021 മുതല്‍ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2008 മുതല്‍ അഗസ്റ്റീനിയന്‍ സന്യാസസഭയുടെ ജനറല്‍ ആര്‍ക്കൈവിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിക്കുകയാണ്.

2013 മുതല്‍ പേപ്പല്‍ അല്‍മണറായി സേവനമനുഷ്ഠിച്ച കര്‍ദിനാള്‍ ക്രജെവ്‌സ്‌കി ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് ഉക്രെയ്ന്‍ യുദ്ധസമയത്ത് അദ്ദേഹം പല തവണ നേരിട്ട് അവിടെയെത്തി സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.