ദൈവാലയങ്ങള്‍ തുറന്നിരിക്കട്ടെ’: ക്രൈസ്തവ സമൂഹത്തിന്ഐക്യദാര്‍ഢ്യവുമായി ബഹ്‌റിന്‍ കിരീടാവകാശി

Bahrain Crown Prince supports Christians

മനാമ/ബഹ്‌റിന്‍: യുദ്ധത്തിന്റെ കാര്‍മേഘം കരിനിഴല്‍ വീഴ്ത്തുന്ന പശ്ചാത്തലത്തില്‍ ബഹ്‌റിനിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പിന്തുണയുമായി ബഹ്‌റിന്‍ കിരീടാവകാശി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ബഹ്‌റിനിലെ കത്തോലിക്കാ കത്തീഡ്രലില്‍ എത്തിയ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക്ക് വികാരി  ബിഷപ് അല്‍ഡോ ബെറാര്‍ഡിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിശ്വാസികള്‍ക്ക് ആത്മീയ പിന്തുണ ഉറപ്പാക്കുന്നതിനായി ദൈവാലയങ്ങള്‍ തുറന്നിടാന്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞതായി ബിഷപ് അല്‍ഡോ ബെരാര്‍ഡി പറഞ്ഞു.

പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന  പശ്ചാത്തലത്തില്‍, രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബഹ്‌റിന്‍ കിരീടാവകാശിയുടെ സന്ദര്‍ശനം. രാജ്യത്ത് മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും ഉറപ്പാക്കുന്നതില്‍ ബഹ്‌റിന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയെയും  സുരക്ഷിതമായി വിശ്വാസം ജീവിക്കാവുന്ന സാഹചര്യത്തെയും  ക്രൈസ്തവ നേതാക്കള്‍ പ്രശംസിച്ചു.

ഏകദേശം 16 ലക്ഷം ജനങ്ങളുള്ള ബഹ്റിനില്‍ 77 ശതമാനം ഇസ്ലാം മതവിശ്വാസികളാണ്. ക്രൈസ്തവര്‍ 12 ശതമാനവും ഹൈന്ദവര്‍ 9 ശതമാനത്തോളവുമുണ്ട്. ഗള്‍ഫ് മേഖലയില്‍ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന രാജ്യമായ ബഹ്‌റിന്‍ 2022-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.