മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ.ഡോ. ജോസ് പുത്തൻവീട്  വിടവാങ്ങി

Rev Dr Jose Puthenveetil death

കൊല്ലം: പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ. ഡോ. ജോസ് പുത്തൻവീട്(79) അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനായിരുന്ന അദ്ദേഹം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.

വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വലിയ പ്രാധാന്യം നൽകിയ അധ്യാപകനായിരുന്നു റവ. ഡോ. ജോസ് പുത്തൻവീട്. ലാളിത്യവും ആത്മീയതയും ചേർന്ന ജീവിതശൈലി കൊണ്ട് സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്‌നേഹവും ആദരവും നേടിയിരുന്നു.  അതിഥി തൊഴിലാളികളുടെ ഇടയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും   ശ്രദ്ധേയമാണ്.

ചരിത്രകാരൻ എന്ന നിലയിലും  സെൻറ് റാഫേൽ സെമിനാരി പ്രീഫെക്ട്, തുയ്യം വേളാങ്കണ്ണിമാതാ തീർത്ഥാലയ റെക്ടർ,  സെന്റ് ജോസഫ്സ് ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ ഡയറക്ടർ, കാത്തലിക് സൈക്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി, സിബിസിഐ മനശാസ്ത്ര പരിശീലനവിഭാഗം തലവൻ, കേരള സ്റ്റേറ്റ് റിസോഴ്സ് സെൻറർ ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.