നവീകരിച്ച ബിഷപ്‌സ് ഹൗസും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആശീര്‍വദിച്ചു

Bishop’s House and administrative block blessed

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്‌സ് ഹൗസും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആശീര്‍വ്വദിച്ചു. ആശീര്‍വ്വാദകര്‍മ്മത്തിന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

ബിഷപ് ഡോ. പുത്തന്‍വീട്ടില്‍, വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി എന്നിവര്‍ പ്രസംഗിച്ചു. സന്യസ്തതര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍, ചാന്‍സലര്‍ റവ.ഡോ. ഹെല്‍വസ്റ്റ് റൊസാരിയോ, ഒഎസ്‌ജെ  സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോഷി കോണത്ത്, വിശ്വാസപരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട് തുടങ്ങിയവര്‍  സംബന്ധിച്ചു.

കോണ്‍ട്രാക്ടര്‍ വി.എം ജോണി, എഞ്ചിനീയര്‍ ബെന്നി ഫ്രാന്‍സിസ്  കുന്നത്തൂര്‍ തുടങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ബിഷപ് ഉപഹാരം നല്‍കി ആദരിച്ചു. 

1987 ഒക്ടോബര്‍ നാലിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട കോട്ടപ്പുറം രൂപതക്ക്, ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ ഭരണകാലത്ത് 1991 ഏപ്രില്‍ 29 നാണ് ആദ്യ ബിഷപ്‌സ് ഹൗസ് കോട്ടപ്പുറത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശീര്‍വദി ക്കപ്പെട്ടത്. 

പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും 2025 മാര്‍ച്ച് അറിന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തുടക്കംകുറിച്ചു. ഒരു വര്‍ഷം തികയുമ്പോള്‍  2026 മാര്‍ച്ച് ആറിനാണ് നവീകരണം പൂര്‍ത്തിയാക്കി ആശീര്‍വ്വാദം നടന്നത്.

Related Articles
Franciscan Year inaugurated in Kottapuram Diocese

കോട്ടപ്പുറം രൂപതയില്‍ ഫ്രാന്‍സിസ്‌കന്‍ വര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: അസീസിയിലെ വിശുദ്ധ ഫ്രാന്‍സി സിന്റെ 800 -ാം മഹാചരമവാര്‍ഷികത്തോടനു ബന്ധിച്ച് ലിയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ  വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷം കോട്ടപ്പുറം  രൂപതയില്‍  ഉദ്ഘാടനം ചെയ്തു.  ഫ്രാന്‍സിസ്‌കന്‍ വൈദികരാല്‍ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.