മധ്യപൂര്‍വദേശത്തെ സംഘര്‍ഷം: മാര്‍ച്ച് 8ന് സമാധാന ദിനം; ഒരാഴ്ച ജപമാല പ്രാര്‍ത്ഥനകള്‍ക്കും ആഹ്വാനം 

March 8 Peace Day Middle East

ന്യൂഡല്‍ഹി: മധ്യപൂര്‍വദേശത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളും അസ്ഥിരതയും മുന്‍നിര്‍ത്തി, ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) മാര്‍ച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു. 

മാര്‍ച്ച് 8 മുതല്‍ 14 വരെ ദിവസവും ജപമാല ചൊല്ലി സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സിസിബി ഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറവോ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 13 വെള്ളിയാഴ്ച ഉപവാസവും പ്രാര്‍ത്ഥനയും നടത്തി ലോകസ മാധാനത്തിനും സംഘര്‍ഷഭൂമിയില്‍ ജീവിക്കുന്നവരുടെ സുരക്ഷക്കായി ആ ത്യാഗം സമര്‍പ്പി ക്കണമെന്നും കര്‍ദിനാള്‍ ഫെറാവോ അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 8 ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും കര്‍ദിനാള്‍ ഫെറവോ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഇറാനും അയല്‍രാജ്യങ്ങളും ഉള്‍പ്പെട്ട വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച കര്‍ദിനാള്‍ ഫെറാവോ യുദ്ധവും അസ്ഥിരതയും സൃഷ്ടിക്കുന്ന വേദനയും ദുരിതവും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ മനുഷ്യരാശിയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.