വി.കാര്‍ലോ അക്യുട്ടിസ് സമാഹരിച്ചിരുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളും മരിയന്‍ ദര്‍ശനങ്ങളും ഇന്ത്യന്‍ ഭാഷകളിലേക്ക് 

Carlo Acutis Eucharistic miracles Indian languages

എറണാകുളം: വിശുദ്ധ കാര്‍ലോ അക്യുട്ടിസ് സമാഹരിച്ചിരുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ 18 ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നു. വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ മാതാവ് അന്റോണിയ സല്‍സാനോയുടെ മാര്‍ഗനിര്‍ദ്ദേശത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. 

ദിവ്യകാരുണ്യ അത്ഭുതങ്ങളോടൊപ്പം, വിശുദ്ധ കാര്‍ലോയുടെ ഗവേഷണത്തിന്റെ മറ്റൊരു പ്രധാന വിഭാഗമായിരുന്ന മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പാനലുകളും ഫൗണ്ടേഷന്‍ വിവര്‍ത്തനം ചെയ്യുന്നു. 2026 ഡിസംബര്‍ അവസാനത്തോടെ 18 ഭാഷകളിലേയും മൊഴിമാറ്റം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

മലയാളി വൈദികന്‍ ഫാ. എഫ്രേം കുന്നപ്പള്ളി നേതൃത്വം നല്‍കുന്ന കാര്‍ലോ അക്യുട്ടിസ് ഫൗണ്ടേഷന്‍ ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഷ്യന്‍ വിവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യന്‍ ഫൗണ്ടേഷനെയാണ് ഔദ്യോഗികമായി ഏല്പിച്ചിരിക്കുന്നത്. 

ഹിന്ദി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഗുജറാത്തി, ഉറുദു, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, ആസാമീസ്, മൈഥിലി, കശ്മീരി, കൊങ്കണി, മണിപ്പൂരി, സിന്ധി, നേപ്പാളി എന്നീ ഭാഷകളില്‍ പ്രദര്‍ശനം ലഭ്യമാകും. വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷകളില്‍ പ്രദര്‍ശനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതിന് ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുകയെന്ന വി. കാര്‍ലോയുടെ ദര്‍ശനം തുടരാണ് ലക്ഷ്യമിടുന്നതെന്ന് ഫാ. എബ്രാഹം കുന്നപ്പള്ളി പറഞ്ഞു. 2027 ആകുമ്പോഴേക്കും പ്രധാന ലോക ഭാഷകളില്‍ പ്രദ ര്‍ശനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.

വി.കാര്‍ലോയുമായി ബന്ധപ്പെട്ട പ്രദര്‍ശന പാന ലുകള്‍, വെബ്സൈറ്റ്, പ്രാര്‍ത്ഥനകള്‍, ജീവ ചരിത്രം എന്നിവ ഹോസ്റ്റുചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.