ബിഷപ്പും സര്‍വകലാശാല വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ജപമാല ചൊല്ലി; നോട്രെഡാം സര്‍വകലാശാലയിലെ വിവാദത്തിന് പരിഹാരമായി

Solution to Notredam university scandal

നോട്രെഡാം/യുഎസ്എ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്താരാഷ്ട്ര ക്രൈസ്തവ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വിഷയമാണ് യുഎസിലെ പ്രസിദ്ധ കത്തോലിക്ക സര്‍വകലാശാലയായ നോട്രെഡാം സര്‍വകലാശാലയിലെ ലിയു ഏഷ്യന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായുള്ള അബോര്‍ഷന്‍ അനുകൂലിയായ പ്രഫസര്‍ സൂസന്‍ ഒസ്റ്റര്‍മാന്റെ നിയമനം. നിരവധി ബിഷപ്പുമാര്‍ ഉള്‍പ്പടെ അനവധിയാളുകള്‍ ഈ നിയമനത്തിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഇതിന്റെ പേരില്‍ പല പ്രഫസര്‍മാരും സര്‍വകലാശാലയുമായുള്ള ബന്ധം തന്നെ വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതൊരു വിവാദ വിഷയമായി തുടര്‍ന്നു.

ഈ ഘട്ടത്തിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ബിഷപ്പായ കെവിന്‍ കാള്‍ റോഡ്‌സിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലെ ലൂര്‍ദ്മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. പലപ്പോഴും വാദപ്രതിവാദങ്ങള്‍ കൊണ്ട് ജയിക്കാന്‍ കഴിയാത്തവ പ്രാര്‍ത്ഥന കൊണ്ട് സാധ്യമാകുമെന്ന് ഒരിക്കല്‍ കൂടെ ലോകത്തെ ഓര്‍മിപ്പിച്ച പ്രാര്‍ത്ഥനായി ഈ ജപമാല പ്രാര്‍ത്ഥന മാറി. പ്രതിഷേധസ്വരങ്ങള്‍ക്ക് പകരം ‘നന്മ നിറഞ്ഞ മറിയമേ…’ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നപ്പോള്‍ ഗര്‍ഭസ്ഥശിശുക്കളെ നിഷ്‌കരുണം കൊല്ലുന്നതില്‍ തെറ്റു കാണാതിരുന്ന സൂസന്‍ ഒസ്റ്റര്‍മാന്‍ എന്ന അബോര്‍ഷന്‍ അനുകൂലിയായ അക്കാദമിക്ക് വിദഗ്ധയുടെ മനസിലും എന്തോ ചിലത് സംഭവിച്ചു.

തന്റെ കരിയറില്‍ നിര്‍ണായകമായി മാറാവുന്ന ലിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഏഷ്യ ആന്‍ഡ് ഏഷ്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ സ്ഥാനം നിരസിക്കുകയാണെന്ന് അടുത്തദിവസം സൂസന്‍ അറിയിച്ചു. വലിയൊരു പോരാട്ടത്തിലേക്കും വിവാദത്തിലേക്കും നയിക്കാമായിരുന്ന പ്രശ്‌നം അവിടെ ലളിതമായി പരിഹരിക്കപ്പെടുകയായിരുന്നു. മാനുഷിക യുക്തിയേക്കാള്‍ ചിലപ്പോള്‍ വിശ്വാസത്തിന്റെ ശക്തിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആ ചെറു ജപമാലകൂട്ടായ്മ ലോകത്തെ ഓര്‍മിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.