വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ചരമവാര്‍ഷികം ആചരിച്ചു

Blessed Rani Maria death anniversary

ഉദയനഗര്‍,പുല്ലുവഴി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ 31-ാം ചരമവാര്‍ഷിക അനുസ്മരണം കബറിടം സ്ഥിതി ചെയ്യുന്ന ഉദയനഗറിലെ (മധ്യപ്രദേശ്) വാഴ്ത്തപ്പെട്ട റാണി മരിയയുടെ ദേവാലയത്തിലും സിസ്റ്ററിന്റെ ജന്മസ്ഥലമായ പുല്ലുവഴിയിലും നടന്നു. ഉദയ് നഗറില്‍ നടന്ന ചടങ്ങുകള്‍ക്ക് ജാബുവ ബിഷപ് ഡോ. പീറ്റര്‍ ഖരാഡി മുഖ്യകാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ആര്‍ച്ചുബിഷപ് ഡോ. ലിയോ കോര്‍ണേ ലിയോ, 50 വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. വടക്കേ ഇന്ത്യയിലുടനീളമുള്ള നിരവധി കന്യാ സ്ത്രീകളും തീര്‍ഥാടകരും സന്നിഹിതരായിരുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിറ്റി സന്ദേശം നല്‍കി. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയെക്കുറിച്ച് സിസ്റ്റര്‍ ജെസി തോമസ് കാരാച്ചിറ എഴുതിയ ‘ദ സോഷ്യല്‍ വിറ്റ്നസ് ഓഫ് എ മാര്‍ട്ടയര്‍; ദ കളക്റ്റഡ് റൈറ്റിംഗ് ഓഫ് ബ്ലെസ്സഡ് റാണി മരിയ’ എന്ന പുസ്തകത്തിന്റെ അവതരണവും പ്രകാശനവും ബിഷപ് ഡോ. തോമസ് മാത്യു നിര്‍വ്വഹിച്ചു.

പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോസഫ് കരിമത്തി  മുഖ്യകാര്‍മികത്വം വഹിച്ചു. ആയത്തുംപടി ദേവാലയ വികാരി ഫാ. വര്‍ഗീസ് പുളിക്കന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ദൈവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം സിസ്റ്റര്‍ റാണി മരിയയുടെ ജന്മഗൃഹം ചുറ്റി ദേവാലയത്തില്‍ സമാപിച്ചു. തിരുശേഷിപ്പ് ചുംബനത്തിലും നേര്‍ച്ചഭക്ഷണത്തിലും നൂറുകണ ക്കിനാളുകള്‍ പങ്കെടുത്തു. വികാരി ഫാ. പോള്‍ ചുള്ളി, അസിസ്റ്റന്റ് വികാരി ഫാ. സ്റ്റെഫിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.