നോമ്പുകാലത്ത് ഡിജിറ്റല്‍ മീഡിയ ഉപവാസം അനുഷ്ഠിക്കുവാനുള്ള ആഹ്വാനവുമായി ഫിലിപ്പിനോ മെത്രാന്‍മാര്‍

digital media fasting Filipino bishops

മനില/ഫിലിപ്പിന്‍സ്: ഡിജിറ്റല്‍ മേഖലയിലെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ആന്തരിക നിശബ്ദതയും ആഴമായ ബന്ധങ്ങളും വീണ്ടെടുക്കുവാനും ദൈവികസാന്നിധ്യം വീണ്ടും കണ്ടെത്താനും സാധിക്കുമെന്ന് ഓര്‍മിപ്പിച്ച് ഫിലിപ്പിനോ മെത്രാന്‍സമിതി. ഭക്ഷണത്തിന് ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം ഡിജിറ്റല്‍ മിഡിയയില്‍ കൂടെ ഉപവാസം അനുഷ്ഠിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടുള്ള ഫിലിപ്പിനോ മെത്രാന്‍സമിതിയുടെ നോമ്പുകാല സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ വിനോദങ്ങളുമായുള്ള സമ്പര്‍ക്കം ഇന്നത്തെ പശ്ചാത്തലത്തില്‍ ഏകാഗ്രത നഷ്ടപ്പെടുത്തുകയും നമ്മുടെ ആന്തരിക ജീവിതത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നതായി ഫിലിപ്പിനോ മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഗില്‍ബര്‍ട്ട് എ ഗാര്‍സെരായുടെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. യഥാര്‍ത്ഥ ഉപവാസം, യേശു പഠിപ്പിക്കുന്നതുപോലെ ബാഹ്യമായ അനുഷ്ഠാനമല്ല, മറിച്ച് ആന്തരികമായ പരിവര്‍ത്തനമാണ്. ഇത്തരം ഉപവാസത്തിന്റെ ആത്യന്തിക ഫലം ദൈവവുമായുള്ള കൂടുതല്‍ ആഴമായ ബന്ധമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സന്തോഷത്തോടെ നോമ്പുകാലത്തിലേക്ക് പ്രവേശിക്കാനും ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു.

ഉറക്കമെഴുന്നേറ്റ ഉടനെയും ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്ന സമയം കര്‍ശനമായി പരിമിതപ്പെടുത്തിക്കൊണ്ട് സ്‌ക്രീന്‍ടൈം കുറയ്ക്കുക, ആഴ്ചയിലൊരിക്കലോ വാരാന്ത്യങ്ങളിലോ 24 മണിക്കൂര്‍ ഡിജിറ്റല്‍ ലോകത്ത് നിന്ന് വിട്ടുനില്‍ക്കുക,  സ്‌ക്രീനിന് മുമ്പില്‍ ചിലവഴിച്ചിരുന്ന സമയം പ്രാര്‍ത്ഥനയ്‌ക്കോ, നല്ല പുസ്തകങ്ങള്‍ വായിക്കാനോ, മറ്റുള്ളവരെ സഹായിക്കാനോ ഉപയോഗിക്കുക തുടങ്ങി ഡിജിറ്റല്‍ ഫാസ്റ്റിംഗിന് സഹായിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങളും മെത്രാന്‍സമിതിയുടെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.