ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം: സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള

Cardinal Antony Poola minorities safety

ഹൈദരാബാദ്: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള (Cardinal Antony Poola) ആവശ്യപ്പെട്ടു. സിബിസിഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ജനാധിപത്യ സമൂഹത്തില്‍ ഏതെങ്കിലും മതസമൂഹത്തി നെതിരെയുള്ള അക്രമങ്ങളോ ഭീഷണികളോ അംഗീകരി ക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ പക്ഷപാതമില്ലാതെ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കര്‍ദിനാള്‍ പൂള പറഞ്ഞു.

വിശ്വാസം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പായിരിക്കണം. സഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതപരിവര്‍ത്തന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് സേവന പ്രവര്‍ത്തനങ്ങളെ പോലും സംശയത്തിന്റെ നിഴലിലാക്കുന്നു.

 ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് നീതിയുടെയും തുല്യതയുടെയും പ്രശ്‌നമാണെന്ന് കര്‍ദിനാള്‍ പൂള ചൂണ്ടിക്കാട്ടി. മതം മാറിയാലും ജാതിപരമായ വിവേചനങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ ഭരണഘടനാപരമായ സംരക്ഷണം മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് നല്‍കേണ്ടതെന്ന് അദ്ദേഹം  വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.