
ചാലക്കുടി: 37-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ (37th Pota National Bible Convention ) ഫെബ്രുവരി 18ന് ആരംഭിക്കും. രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ജോര്‍ജ് പനയ്ക്കല്‍ വി.സി, സന്തോഷ് കരുമത്ര തുടങ്ങിയവര്‍ വചനശുശ്രൂഷ നയിക്കും.
19-ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. 22-ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപന സന്ദേശം നല്‍കും.
ദിവസേന രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു കണ്‍വന്‍ഷന്‍. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു താമസസൗകര്യം ലഭ്യമാണ്. കിടപ്പുരോഗികള്‍ക്കു ധ്യാനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കു ആശ്രമം ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.