
ഡോര്മ/ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഡോര്‍മയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരിച്ചു. ഒഎഫ്എം കപ്പൂച്ചിന്‍ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലാവസ് കുജൂര്‍ (68) എന്നിവരാണ് മരിച്ചത്.
സെന്റ് ഫിഡലിസ് കപ്പൂച്ചിന്‍ പ്രവിശ്യയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഞായറാഴ്ച വൈകുന്നേരം ഏകദേശം 4.20- ഓടെയാണ് അപകടമുണ്ടായത്. പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി ഫാ. സുമിത് ഡുങ്ഡുങ് മരണവാര്‍ത്ത സ്ഥിരീകരിച്ചു.
വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സന്ദേശത്തില്‍ പരേതരുടെ ആത്മശാന്തിക്കായും ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുവാന്‍ ഫാ. സുമിത് ഡുങ്ഡുങ് പറഞ്ഞു. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.