2025-ല്‍ ഫാത്തിമയില്‍ എത്തിയത് 65 ലക്ഷം തീര്‍ത്ഥാടകര്‍

Fatima Welcomes 6.5 Million Pilgrims in 2025

ഫാത്തിമ/പോര്‍ച്ചുഗല്‍: 2025 ജൂബിലി വര്‍ഷത്തില്‍ പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചത് 65 ലക്ഷത്തോളം വിശ്വാസികള്‍. 2024-ല്‍ 62 ലക്ഷം പേരും കോവിഡ് മഹാമാരിക്ക് മുമ്പ് 2019-ല്‍ 63 ലക്ഷം പേരും എത്തിയ സ്ഥാനത്താണ് 2025-ല്‍ ഏകദേശം 65 ലക്ഷം വിശ്വാസികള്‍ ഫാത്തിമയില്‍ എത്തിയത്.

ചരിത്രത്തിലാദ്യമായി, ഫാത്തിമ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏഷ്യ (22.3%), അമേരിക്കയെ (20%) മറികടന്ന് മുന്നിലെത്തിയ വര്‍ഷം കൂടെയായി ജൂബിലി വര്‍ഷം മാറി. ഏഷ്യയില്‍ ഇന്തൊനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത്. മൊത്തം 5,608 ഔദ്യോഗിക തീര്‍ത്ഥാടക സംഘങ്ങളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4,332 എണ്ണം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു. പോര്‍ച്ചുഗലിലെ രൂപതകളില്‍  പോര്‍ട്ടോ രൂപതയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ (45,665 പേര്‍) എത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.

തീര്‍ത്ഥാടനത്തോടൊപ്പം ഫാത്തിമയിലെ മ്യൂസിയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. പത്തുലക്ഷത്തിലധികം സന്ദര്‍ശകരാണ് വിവിധ മ്യൂസിയങ്ങളില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചത് വിശുദ്ധ ഫ്രാന്‍സിസ്‌കോ, വിശുദ്ധ ജസീന്ത എന്നിവരുടെ ഭവനങ്ങളാണ് (4, 29,930 പേര്‍). ധന്യയായ സിസ്റ്റര്‍ ലൂസിയയുടെ ഭവനം 4,21,343 പേര്‍ സന്ദര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.