ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ; മരിയന്‍ എഡ്യൂസിറ്റിക്ക് മികച്ച സ്റ്റാളിനുള്ള അവാര്‍ഡ്

Higher Education Expo; Marian Educity wins best stall award

തിരുവനന്തപുരം: കേരള ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മരിയന്‍ എഡ്യൂസിറ്റിക്ക് മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് ലഭിച്ചു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ചാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. ‘സാമൂഹിക പുരോഗതിക്കായി ഗവേഷണവും നവീകരണവും വിവര്‍ത്തനവും’ എന്ന വിഷയത്തില്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശനങ്ങള്‍ നടത്തി.

ഗവേഷണ പ്രോജക്ടുകള്‍, നൂതന അക്കാദമിക് രീതികള്‍, സാമൂഹിക സ്വാധീനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന സംരംഭങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ അവതരണത്തിനാണ് മരിയന്‍ എഡ്യൂസിറ്റിക്ക് അംഗീകാരം ലഭിച്ചത്. സമാപന സമ്മേളനത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ അവാര്‍ഡ് സമ്മാനിച്ചു.

മരിയന്‍ എഞ്ചിനീയറിംഗ് കോളേജ് പിആര്‍ഒ രാഹുല്‍ ആര്‍. എസ്, പ്രഫ. സുജ കുമാരി, ഡോ. വിജയലക്ഷ്മി, ഡോ. റാണി വി, ജസ്റ്റിന്‍ ജെ.എസ്, ഷെല്‍ട്ടണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.