ജനപ്രതിനിധികള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

People's representatives should uphold constitutional values: Bishop Dr. Ambrose Puthenveetil

കോട്ടപ്പുറം: ജനപ്രതിനിധികള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടപ്പുറം രൂപതാംഗങ്ങളായ 44 പേര്‍ക്ക് കോട്ടപ്പുറം രൂപതയുടെ ആദരവ് അര്‍പ്പിക്കാന്‍ കോട്ടപ്പുറം വികാസ്- ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനിലേക്ക് വികസനവും പുരോഗതിയും എത്തുമ്പോഴാണ് യാഥാര്‍ത്ഥ വികസനം ഉണ്ടാകുന്നതെന്നും ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു.

കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് കാട്ടാശേരി, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അയ്യമ്പിള്ളി ഈസ്റ്റ് മെമ്പര്‍ ബിനു ബെന്നി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചന്‍ ജോസ്, പറവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എലിസബത്ത് സാന്റി, കെആര്‍എല്‍സിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.ജെ തോമസ്, കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യസമിതി സെക്രട്ടറി നീന സൈമണ്‍, രാഷ്ട്രീയ കാര്യസമിതി അംഗം അജിത് തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ജനപ്രതിനിധികളെ ആദരിച്ചു. കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യസമിതി നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.