റവ.ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍

Rev. Dr. Stephen Alathara CCBI Deputy Secretary General

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ നാലാമതും നിയമിച്ചു. 2030 വരെയാണ് കലാവധി.

ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു തവണ ഒരു വൈദികന്‍ ഈ പദവിയിലെത്തുന്നത്. 2014ല്‍ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. സ്റ്റീഫന്‍ ആലത്തറയെ 2018ലും, 2022ലും 2026ലും ഡപ്യൂട്ടി സെക്രട്ടറി ജനറലായി മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കു കയായിരുന്നു.

ഡല്‍ഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സിസിബി ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കെസിബിസിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.

ഫാ. സ്റ്റീഫന്‍ ആലത്തറ പതിനെട്ട് പുസ്തങ്ങള്‍ രചിച്ചിട്ടുണ്ട്. മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഇംഗ്ലീഷ് പുസ്തകം ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരികളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവകാംഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.