ഗോത്രവര്‍ഗക്കാരുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

tribal land acquisition protests

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ഗോത്രവര്‍ഗക്കാരുടെ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാരമ്പര്യ സ്വത്തായി ലഭിച്ച ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ പശ്ചാത്തലമുള്ള രാഷ്ട്രപതി പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ ഗ്രാമവാസികള്‍ അസംതൃപ്തിയിലാണ്.  രാജ്ഗംഗ്പൂരിലെ ഗ്രാമസഭാ കമ്മിറ്റിയാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്.

ഗ്രാമസഭയുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവര്‍ക്ക് ഈ മേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമപരമായി അവകാശമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി നല്‍കുന്നത് ദരിദ്രരായ ഗോത്രവര്‍ഗക്കാരുടെ ഉപജീവനമാര്‍ഗവും സംസ്‌കാരവും ഇല്ലാതാക്കുമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) ഗോത്രവര്‍ഗ കമ്മീഷന്റെ മുന്‍ സെക്രട്ടറി ഫാ. നിക്കോളാസ് ബാര്‍ല പറഞ്ഞു.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസി ഭൂമികള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്. ബാഹ്യസ്ഥാപനങ്ങളുടെ ഏതൊരു പദ്ധതിയും ഗ്രാമകൗണ്‍സിലിന്റെയോ ഗ്രാമസഭയുടെയോ അംഗീകാരം നേടണമെന്നാണ് നിയമമെന്ന് ഫാ. നിക്കോളാസ് ബാര്‍ല കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.