അമല, ക്രൈസ്റ്റ് കോളജുകളുടെ സംയുക്ത പ്രൊജക്ടിന് ദേശീയ പുരസ്‌കാരം

Amala Christ Colleges National Award

തൃശൂര്‍: അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി വികസിപ്പിച്ച സ്മാര്‍ട്ട് ഓട്ടോമാറ്റിക് ഹോസ്പിറ്റല്‍ വേസ്റ്റ് സെഗ്രഗേഷന്‍ ഉപകരണത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനവും മികച്ച ഇന്നൊവേറ്റര്‍ക്കുള്ള ക്യാഷ് പ്രൈസും ലഭിച്ചു.

തിരുചിറപ്പിള്ളി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജില്‍ നടന്ന ‘ഇന്നൊവാത്തോണ്‍-2026’ നാഷണല്‍ ലെവല്‍ ഇന്നൊവേഷന്‍ ഫെസ്റ്റിലായിരുന്നു നേട്ടം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40-ലധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആരോഗ്യരംഗത്തെ സമകാലിക വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

സെന്‍സര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശുപത്രി മാലിന്യങ്ങള്‍ സ്വയമേവ തരംതിരിക്കുന്ന സംവിധാനമാണിത്. എഡ്വിന്‍ ജോയ്, മുഹമ്മദ് നദീം നൗഷാദ്, അജയ് കൃഷ്ണ വി.എസ്, അലോഷ്യസ് ഫ്രാന്‍സിസ്, ഫഹദ് എം.ഡി, സിദ്ധാര്‍ത്ത് കെ.എസ്, ഡോ. വിനോജ് പി.ജി എന്നിവരാണ് ഈ പ്രോജക്ടിന്റെ ഭാഗമായവര്‍.

മാലിന്യ നിര്‍മാര്‍ജന പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്ന ഈ ഉപകരണം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വലിയ പിന്തുണയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.