ഫാ. ജോസഫ് പാലാട്ടി നിര്യാതനായി

Fr. Joseph Palatty Has Passed Away

കൊച്ചി: എറണാകുളം-അങ്കമാലി  അതിരൂപതാ വൈദികനായ ഫാ. ജോസഫ് പാലാട്ടി (88) നിര്യാതനായി. എടക്കുന്ന് സെന്റ് പോള്‍സ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു (ഫെബ്രുവരി 13) രാവിലെ 05:30 നാണ് നിര്യാതനായത്. സംസ്‌കാരം ആനപ്പാറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 16) ഉച്ചകഴിഞ്ഞ് 02.30 ന് നടക്കും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി ദേവാലത്തില്‍ സഹവികാരിയായും, പുഷ്പഗിരി, ഏലൂര്‍, പാതാളം, മാണിക്യമംഗലം, കാലടി, വേങ്ങൂര്‍, മാമ്പ്ര, പീച്ചാനിക്കാട്, തിരുമുടിക്കുന്ന്, കോടനാട്, എളവൂര്‍, കിടങ്ങൂര്‍, വല്ലം, ആമ്പല്ലൂര്‍, സൗത്ത് തുറവൂര്‍, മുട്ടത്തിപ്പറമ്പ്, മാടക്കല്‍ എന്നീ ദേവാലയങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വൈക്കം നടേല്‍, ഉല്ലല, ഞാറക്കല്‍ എന്നിവിടങ്ങളില്‍ റസിഡന്റ് പ്രീസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ചെങ്ങല്‍ പ്രീസ്റ്റ്‌ഹോം ഡയറക്ടര്‍, കാഞ്ഞൂര്‍ ഐടിസി അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍, സൗത്ത് തുറവൂര്‍ ഐടിസി ഡയറക്ടര്‍ എന്നീ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ എലിസബത്ത് പാലാട്ടി സിഎച്ച്എഫ്, പരേതനായ ജേക്കബ്. 

മൃതദേഹം 16-ന് രാവിലെ 7.30 മുതല്‍ 8.00 മണിവരെ എടക്കുന്ന് സെന്റ് പോള്‍സ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചക്ക് 12.00 മണിവരെ ആനപ്പാറയിലുള്ള അച്ചന്റെ തറവാട്ട് വീട്ടിലും തുടര്‍ന്ന് 12:30 മുതല്‍ ആനപ്പാറ ഫാത്തിമ മാതാ ദേവാലയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് 02.30ന് വി. കുര്‍ബാനയോടുകൂടി മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.