സിസ്റ്റര്‍ വിനീത സിഎസ്‌ജെ കോണ്‍ഫ്രന്‍സ് ഓഫ്  റിലീജിയസ് ഇന്ത്യ ദേശീയ സെക്രട്ടറി 

Sister Vineetha CSJ National Secretary

ന്യൂഡല്‍ഹി: ഇന്ത്യയിലെ സന്യാസ സഭകളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ സംഘടനയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) ദേശീയ സെക്രട്ടറിയായി സിസ്റ്റര്‍ വിനീത സിഎസ്‌ജെ നിയമിതയായി.

ദേശീയ എക്‌സിക്യൂട്ടീവുമായി ചേര്‍ന്ന് ദേശീയ അസംബ്ലികള്‍ സംഘടിപ്പിക്കുക, ഇന്ത്യയിലുടനീളമുള്ള മേജര്‍ സുപ്പീരിയര്‍മാരുമായി പതിവായി ആശയവിനിമയം നടത്തുക, തുടങ്ങിയവയാണ് ഉത്തരവാദിത്വങ്ങള്‍. നാല് വര്‍ഷത്തേക്കാണ് നിയമനം. 

കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബേരി സന്യാസിനി സഭയിലെ ഭോപ്പാല്‍ തന്മയ പ്രൊവിന്‍സ് അംഗമാണ് പാലാ, മരങ്ങാട്ടുപള്ളി സ്വദേശിനിയായ സിസ്റ്റര്‍ വിനീത. നിലവില്‍ കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) സെക്രട്ടറിയാണ്. എം.എ, എംഎഡ് ബിരുദധാരിയായ സിസ്റ്റര്‍ വിനീത സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രൊക്യൂറേറ്റര്‍ തുടങ്ങിയ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.