
ബംഗളൂരു: മതസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വിരുദ്ധമായ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സ സില്‍ നടന്ന സിബിസിഐയുടെ 37-ാമത് സമ്മേളനം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദളിത് ക്രിസ്ത്യാനികള്‍ക്ക് അര്‍ഹതപ്പെട്ട സംവരണാനുകൂല്യം പതിറ്റാണ്ടുകളായി നിഷേധിക്കുന്നതില്‍ മെത്രാന്മാര്‍ ആശങ്കപ്രകടിപ്പിച്ചു. ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാ നത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന അവകാശങ്ങള്‍ ഒരു പൗരനും നിഷേധിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണ മെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഉപയോഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ നിരവധി നിരപരാധികള്‍ തടവിലാക്കപ്പെടുന്നുണ്ട്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. തൊഴിലില്ലായ്മ, കുടിയേറ്റം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ കാരണം അനിശ്ചിതത്വം നേരിടുന്ന യുവജനങ്ങള്‍ക്ക് ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കും; പ്രസ്താവനയില്‍ പറയുന്നു.
മനുഷ്യന്റെ അന്തസും അവകാശങ്ങളും നിഷേധിക്കപ്പെടു മ്പോഴെല്ലാം ക്ഷമയുടെ വഴി തേടാനാണ് ക്രിസ്തീയ വിശ്വാസം ആവശ്യപ്പെടുന്നത്. അനീതിയോ ഒഴിവാക്കലോ നേരിടുന്ന എല്ലാവരുമായും ഐകദാര്‍ഢ്യത്തോടെ നിലകൊള്ളുകയും സമാധാനത്തിനും സാമൂഹിക ഐക്യത്തിനും മനുഷ്യമഹത്വ സംരക്ഷണത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി.

