
കൊച്ചി: കൊച്ചി രൂപത സ്ഥാപിതമായതിന്റെ 469-ാം വാര്‍ഷികദിനത്തില്‍ ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കാ ങ്കണത്തില്‍ കെസിവൈഎം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ദീപക്കാഴ്ച ഒരുക്കി. ഇന്ത്യയിലെ തന്നെ പുരാതന രൂപതകളില്‍ ഒന്നായ കൊച്ചി 1557 ഫെബ്രുവരി 4-നാണ് സ്ഥാപിതമായത്.
ബസിലിക്ക റെക്ടര്‍ മോണ്‍. ഷൈജു പര്യാത്തുശേരി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് കൊല്ലശേരി, ആനിമേറ്റര്‍ സിസ്റ്റര്‍ മിനി ജോര്‍ജ്ജ്, ഫാ. ജോണ്‍ ജാക്സണ് മറക്കംപറമ്പില്, കോ-ഓര്‍ഡിനേറ്റര്‍ സനൂപ് ദാസ്, കെസിവൈഎം രൂപതാ വൈസ് പ്രസിഡന്റ് ക്ലിന്റണ് ഫ്രാന്‍സിസ്, കാസി പൂപ്പന എന്നിവര്‍ പ്രസംഗിച്ചു.