ഫാ. ആന്റു ആലപ്പാടന്‍ ഇരിഞ്ഞാലക്കുട രൂപതാ വികാരി ജനറാള്‍

Fr. Antu Alappadan Appointed Vicar General of Irinjalakuda

ഇരിഞ്ഞാലക്കുട:  ഫാ. ആന്റു ആലപ്പാടനെ ഇരിഞ്ഞാലക്കുട രൂപതയുടെ പുതിയ വികാരി ജനറാള്‍ (സിഞ്ചലൂസ്) ആയി  ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍  മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം.

ഇരിഞ്ഞാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമിലെ അഞ്ചേലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

രൂപത  പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായും കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്‌സ് മെമ്പറായും കത്തോലിക്ക കോണ്‍ഗ്രസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. ആന്റു ആലപ്പാടന്‍ വചന പ്രഘോഷകനും മികച്ച സംഘാടകനുമാണ്.

പൊറത്തിശേരി ഇടവകയിലെ ആലപ്പാടന്‍ തറവാട്ടില്‍ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനാണ്. 1994 ഏപ്രില്‍ 16ന് പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വച്ച് മാര്‍ ജെയിംസ് പഴയാറ്റിലില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷങ്ങളില്‍ രൂപതയുടെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തില്‍ കൂടിയാണ് അച്ചന്‍ പങ്കുചേരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.