സമാധാനത്തിനായി ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കാന്‍  ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍ സമിതി

Holy Hour for peace

വാഷിംഗ്ടണ്‍ ഡിസി: സമാധാനം പുലരുന്നതിനായി അമേരിക്കയില്‍  ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോല്‍ കോക്ലി. അമേരിക്കയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന കര്‍ശന നടപടികളെത്തുടര്‍ന്ന് അശാന്തിയും പ്രതിഷേധങ്ങളും പടരുന്ന  സാഹചര്യത്തിലാണ് ആര്‍ച്ചുബിഷപ്പിന്റെ ആഹ്വാനം.

സമീപദിവസങ്ങളില്‍ മിനിയാപൊളിസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ് ഒരു ക്യൂബന്‍ പൗരനും മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികളോടും ബിഷപ്പുമാരോടും സമാധാനത്തിനായി വരുന്ന ദിവങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭയവും  വിഭാഗീയതയും നിലനില്‍ക്കുകയും മനുഷ്യാന്തസ് മാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം സുവിശേഷത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നതല്ല എന്ന് ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു.  ബിഷപ്പുമാരെയും വൈദികരെയും വിശ്വാസികളെയും സമാധാനത്തിനായി വിശുദ്ധ മണിക്കൂര്‍ ആചരിക്കുവാന്‍ ആര്‍ച്ചുബിഷപ് ക്ഷണിച്ചു. ‘വിഭജനമുള്ളിടത്ത് അനുരഞ്ജനത്തിനായും, മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് നീതിക്കായും, ഭയത്താല്‍ വലയുന്നവര്‍ക്ക് ആശ്വാസത്തിനായും നമുക്ക് പ്രാര്‍ത്ഥിക്കാം, ‘ ആര്‍ച്ചുബിഷപ് പറഞ്ഞു.

ദേവാലയങ്ങളിലോ ചാപ്പലുകളിലോ വ്യക്തിപരമായോ ഈ പ്രാര്‍ത്ഥന നടത്താമെന്ന് ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.