
കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സെക്രട്ടറിയായി തൃശൂര്‍ അതിരൂപതാംഗമായ റവ. ഡോ. സനല്‍ മാളിയേക്കല്‍ നിയമിതനായി.
തൃശൂര്‍ പുത്തന്‍പള്ളി ഇടവകാംഗമായ അദ്ദേഹം നിലവില്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കല്‍ ഇന്‍ സ്റ്റിറ്റിയൂട്ടിന്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ റെജീന അപ്പസ്‌തോലോരും ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഫാ. സനല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറി യായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും തുടര്‍ന്ന് മാര്‍ റാഫേല്‍ തട്ടിലിന്റെയും സെക്രട്ടറിയായി സഭയുടെ കേന്ദ്ര കാര്യാ ലയത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു വരികയെയാണ് പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായി ഫാ. മാത്യു തുരുത്തിപ്പള്ളി നിയമിതനായിരിക്കുന്നത്.