
പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും.
എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
13ന് രാവിലെ 7.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന.
13ന് രാവിലെ ആറിന് തീര്‍ത്ഥാടകരെ മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും വൈകുന്നേരം മൂന്ന് ഓമല്ലൂര്‍ കുരിശുംതൊട്ടിയിലും സ്വീകരിച്ചാനയിക്കും.
വൈകുന്നേരം ആറിന് പൊതുസമ്മേളനം. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യും.
14ന് പുലര്‍ച്ചെ മൂന്നിന് മഞ്ഞിനിക്കര മാര്‍ സ്‌തേഫാനോസ് കത്തീഡ്രലില്‍ കുര്‍ബാര്‍ന. ദയറാ കത്തീഡ്രലില്‍ 5.45ന് മൂന്നിന്മേല്‍ കുര്‍ബാന. 8.30ന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക ശ്ലൈഹിക പ്രതിനിധിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന. 10.30ന് സമാപന റാസ.