അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍.

ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്.

ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജൈന, പാര്‍സി, ബുദ്ധ എന്നീ വിഭാഗങ്ങളില്‍നിന്നാണ് ന്യൂനപക്ഷ കമ്മീഷനിലേക്ക് അംഗങ്ങളെ നിയമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.