നൈജീരിയയില്‍ നിന്ന് ആശ്വാസവാര്‍ത്ത; അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 45 പേര്‍ മോചിതരായി

45 people released in Nigeria

അബുജ/നൈജീരിയ: നൈജീരിയയിലെ ഓയോ സംസ്ഥാനത്ത് നിന്ന് രണ്ടുമാസം മുന്‍പ് സായുധ സംഘം തട്ടിക്കൊണ്ടുപോയ 45 അധ്യാപകരും വിദ്യാര്‍ത്ഥികളും സുരക്ഷിതമായി മോചിതരായി. ഇവരുടെ മോചനത്തില്‍ ദൈവത്തിന് നന്ദി പറയുന്നതായും ഇത് വലിയൊരു ആശ്വാസമാണെന്നും ഓയോ രൂപതാ ബിഷപ് ഇമ്മാനുവല്‍ അഡെറ്റോയേസെ ബാഡെജോ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാരും ജനങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മെയ് 15-നാണ് ഒഗ്‌ബോമോഷോ പ്രദേശത്തെ സ്‌കൂളുകളില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കെ സായുധധാരികളായ അക്രമികള്‍ അതിക്രമിച്ചു കയറി അധ്യാപകരെയും കുട്ടികളെയും പ്രിന്‍സിപ്പലിനെയും തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയത്. ഏതാണ്ട് 60 ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജൂലൈ 10 വെള്ളിയാഴ്ച ഇവരെ സുരക്ഷിതമായി മോചിപ്പിച്ചത്. ഈ അതിക്രമങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ബിഷപ് ബാഡെജോ അനുശോചനം രേഖപ്പെടുത്തി.

നൈജീരിയന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അക്രമികള്‍ക്ക് പണമോ മറ്റ് വിട്ടുവീഴ്ചകളോ ചെയ്തുനല്‍കിയിട്ടില്ലെന്ന് നൈജീരിയന്‍ പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.